Saturday 18 March 2017

കാലം...........


കാലം

സഫ. പി. എസ്

VIII   ROSE




കാലമേ ..... നീ ചൊല്ല്
നീയിത്ര ധൃതിയില്‍
എങ്ങോട്ടാണ്???....

കാലമേ ...... നീ ചൊല്ല്
നീ നിന്‍റെ കാലച്ചക്രത്തില്‍
എന്തിനാണ് മറ്റുള്ളവരെ തീര്‍ത്തിടുന്നത്???.......

കാലമേ ...... നീ ചൊല്ല്
നീ എന്തു കൊണ്ടാണ്
നിന്നെ തന്നെ പല
കാലങ്ങളായും യുഗങ്ങളായും
തരം തിരിച്ചത്??...

കാലമേ ... നിന്‍റെ വേഗത
എന്നെ ഭയപ്പെടുത്തുന്നു.
നിന്‍റെ ആര്‍ത്തി എന്നെ
തളര്‍ത്തുന്നു........

കാലമേ ..... നീ ചൊല്ല്
നീയിത്ര ധൃതിയില്‍
എങ്ങോട്ടാണ്???....

മുല്ലപ്പൂമൊട്ടുകള്‍.............

മുല്ലപ്പൂമൊട്ടുകള്‍........

ഷിംന   IX ROSE


ഉണര്‍വ്വ് വന്നപ്പോള്‍ ക്ലോക്കിലേക്ക്  ഒന്ന് നോക്കി. സമയം 6.00 മണി. നന്നായൊന്നുറങ്ങി..വിമാനത്തിലെ യാത്രയും കുറച്ചു ബുദ്ധിമുട്ടായിരുന്നു.ആവി പറക്കുന്ന ചൂട് കാപ്പിയുമായി വല്യമ്മ വന്നു. "ന്നാലും,ന്‍റെ ഹരിയേ... സാവിത്രിയെയും കുട്ട്യോളെയും കൂട്ടായിരുന്നു നിനക്ക്. എത്ര നാളായി അവരെ കണ്ടിട്ട്. കുട്ട്യോള്‍ക്കൊക്കെ ഞങ്ങളെ ഓര്‍മയുണ്ടാവോ  ആവോ?"
വല്യമ്മയുടെ പരാതിക്ക് ചുക്കാന്‍ പിടിച്ച് അമ്മയുമെത്തി."ശരിയാ.നിനക്ക് ഓളെ കൂട്ടായിരുന്നില്ലേ? ഇത് ഇപ്പോ രണ്ട് വര്‍ഷായി അവരെ കണ്ടിട്ട്."

                              വല്ല്യമ്മയുടെയും അമ്മയുടെയും പരാതി പറച്ചിലിന് ചെവി കൊടുക്കാതെ ഞാന്‍ കപ്പ്‌ അവിടെ വെച്ച് പതിയെ പുറത്തിറങ്ങി. ചൂട് കായാന്‍ വേണ്ടി ആരോ പുകയിട്ടത്  പോലെ മുറ്റത്ത് മൂടല്‍ മഞ്ഞാണ്.
                               "കുളിച്ചിട്ട് വാ.ഒന്ന്‍ രണ്ട് സ്ഥലങ്ങളില്‍ പോകാനുണ്ട്.കുറേ നാളായില്ലേ ,ഒന്ന്‍ ബന്ധുക്കളെ ഒക്കെ കണ്ടിട്ട് വരാം. " അച്ഛന്‍ കല്പനയെന്നോണം പറഞ്ഞു.കുളിമുറിയില്‍ കയറാന്‍ നേരം ആലോചിച്ചു എന്നും ബാത്ത്റൂമിലും ,ബാത്ത് ടബ്ബിലും കുളിച്ചു മടുത്തു.ടവ്വലും,സോപ്പും എടുത്ത് പുറത്തേക്ക് നടന്നു.നാട് ഉണര്‍ന്നു വരുന്നേയുള്ളൂ.പാലും പത്രവുമൊക്കെ നേരെത്തെ എത്തി.

                         പച്ച പുടവയണിഞ്ഞ നാടിന്‍റെ പച്ച മണവും ആസ്വദിച്ചങ്ങനെ നടന്നു."ആ ....ഹരിയേ...... ദുബായീന്ന്‍ വെളുപ്പിന് എത്തീന്നറിഞ്ഞു. ഒന്നു കൂടേണ്ടേ ...? ചുറ്റും നോക്കി .ആരും ഇല്ല. മുകളിലേക്ക് നോക്കിയപ്പോള്‍ ചെത്തുകാരന്‍ രാമു..."പിന്നെയാവം " എന്നു പറഞ്ഞു നടന്നു.

 കുളക്കടവിലെത്തിയത് അറിഞ്ഞില്ല.കണ്ടപ്പോള്‍ സങ്കടം വന്നു.പണ്ട് കുളിക്കാനും അലക്കാനും എല്ലാത്തിനും നാട്ടിലെ സ്ത്രീകള്‍ വന്നിരുന്ന കുളമായിരുന്നു.ഒരു അനാഥ പ്രേതം പോലെ കിടക്കുന്നു.ഇപ്പോ എല്ലാവര്‍ക്കും അറ്റാച്ച്ഡ് ബാത്ത്റൂം അല്ലേ .പിന്നെന്തിനാ കുളവും,പുഴയുമൊക്കെ.ചെളിയും പൂപ്പലും കുറഞ്ഞ ഭാഗത്ത് ചെന്ന്‍ പതുക്കെ കാലൊന്ന്‍ മുക്കി. ദൈവമേ.... എന്തൊരു തണുപ്പ്! എന്നാലും ആ തണുപ്പ് ആസ്വദിച്ചു നാന്നായൊന്നു കുളിച്ചു. കുളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.
 പ്രാതല്‍ കഴിച്ചു.ബന്ധുക്കളെ ഒക്കെ ഒന്ന്‍ ചെന്നു കണ്ടു.ഉച്ചയായപ്പോഴേക്കും തിരിച്ച് വീട്ടിലെത്തി. മുറിയില്‍   ഒറ്റക്കായപ്പോള്‍ മനസ്സിനെ ചില ചിന്തകള്‍ വേട്ടയാടാന്‍ തുടങ്ങി.താന്‍ ഇത്ര നാളും നാട്ടിലേക്ക് വരാന്‍ പെടിച്ചതെന്തോ അത് തന്നെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. മനസ്സ് പല തവണ പറഞ്ഞു അവിടേക്ക് പോകരുതെന്ന്.ചെവി കൊണ്ടില്ല. അല്ല ... താന്‍ എന്തിന് പേടിക്കണം ? ഒരു കാലത്ത് താന്‍ പോകുവാന്‍ ഇത്രയധികം ആഗ്രഹിച്ച സ്ഥലത്തെ എന്തിന് പേടിക്കണം?
  പുറത്തേക്കിറങ്ങിയപ്പോള്‍ അമ്മയുടെ വിളി."അല്ല... എവിടേക്കാണ്‌? ഊണ് കാലായിട്ടുണ്ട്ട്ടോ... ഇനി എങ്ങോട്ടായാലും കഴിച്ചിട്ട് പോകാം."  " ഞാനിപ്പോ വരാം അമ്മേ" പിന്നെ പതുക്കെ ആ സ്ഥലം ലക്ഷ്യമാക്കി നടന്നു.

 അവളുടെ ഓര്‍മ്മകുള്ള , എന്‍റെ രേണുവിന്‍റെ ഓര്‍മകളുള്ള, ആ സ്വര്‍ഗത്തില്‍ ഞാന്‍ എത്തി. എന്‍റെ സാമീപ്യം മനസ്സിലാകിയെന്നോണം ഒരു ചെറു കാറ്റ് വീശി.പതിയെ ഞാന്‍ അവളുടെ ഓര്‍മ്മകളിലേക്ക് വഴുതി വീണു.
 അവിടെ വെച്ചായിരുന്നു ഞാന്‍ അവളെ ആദ്യമായ് കണ്ടത്. ഹാഫ് സാരിയണിഞ്ഞ്,മാന്‍പേട കണ്ണുകളുള്ള ,നനവാര്‍ന്ന മുടിയില്‍ മുല്ലപ്പൂ ചൂടിയ ,തൊഴുകൈകളുമായി നില്‍ക്കുന്ന അവളെ ,എന്‍റെ രേണുവിനെ. ആദ്യമെല്ലാം എല്ലാവരേയും പോലെ അവളും ഒഴിഞ്ഞു മാറി.പതിയെ പതിയെ അവളുടെ മനസ്സ് കീഴടക്കാന്‍ എനിക്ക് സാധിച്ചു.
 ഞങ്ങള്‍ എന്നും കാണും ,സംസാരിക്കും.ഞങ്ങളുടെ ഇഷ്ട സ്ഥലമായിരുന്നു,അവളുടെ മാന്‍പേട കണ്ണുകളും കുപ്പിവളകിലുക്കം പോലുള്ള ചിരിയും വായ്‌ തോരാതെയുള്ള സംസാരവുമാണ് അന്നെല്ലാം എന്‍റെ ഓരോ ദിവസങ്ങളും സുന്ദരമാക്കിയത്.എന്നും അവളുടെ മുടിയില്‍ എന്നും മുല്ലപൂക്കള്‍  ഉണ്ടാവുമായിരുന്നു.ഞാന്‍ തന്നെ എത്ര പ്രാവശ്യം അവള്‍ക്ക് ചൂടി കൊടുത്തിരിക്കുന്നു.പിന്നെ അവള്‍ക്ക് എന്താണ് സംഭവിച്ചത്? അവളിപ്പോള്‍ എവിടെ? അതെ . നീ ഇല്ലാത്ത ലോകം എനിക്ക് സുന്ദരമാണെന്ന,ഒറ്റ വാക്കിന്‍റെപേരില്‍ നീ,കവര്‍ന്നെടുത്തില്ലേ?
 ഞങ്ങളുടെ സംഗമസ്ഥലത്തെ കയ്യോലി പുഴയില്‍ അവളുടെ മുല്ലപ്പൂമൊട്ടുകള്‍ പൊങ്ങി കിടന്നത് കണ്ടതായി മാത്രം താന്‍ ഓര്‍ക്കുന്നു. അതിന് ശേഷം ഇന്നേവരെയുള്ള ഈ ജീവിതത്തില്‍ താന്‍ മനസ്സറിഞ്ഞ് ചിരിച്ചിട്ടില്ല.അവള്‍ എന്നെയും അവളുടെ കൂടെ കൊണ്ടുപോയി. എന്തോ ഒരു ശബ്ദം കേട്ടപ്പോഴാണ് ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നത്.ശബ്ദം കേട്ടിടത്തേക്ക് നോക്കിയെങ്കിലും ഒന്നും കണ്ടില്ല.അപ്പോള്‍ അവിടെ വീശിയ കാറ്റിന് അവളുടെ മുടിയിലെ മുല്ലപ്പൂമൊട്ടുകളുടെ സുഗന്ധമുണ്ടായിരുന്നു.!!...
 അതെ. അവള്‍ ചിരിക്കുകയാണ്... എന്നെ നോക്കി. ഒരൊറ്റ വാക്കിന്‍റെ മുനയിലൂടെ അവളുടെ ജീവിതം തട്ടിയെറിഞ്ഞ എന്നെ നോക്കി...,ദൂരെ എവിടെയോ നിന്ന്‍...................
                           



















സന്ധ്യ...............

സന്ധ്യ..................

ഫാത്തിമ റിയ നഹ് ലാ
 VIII  ലില്ലി



ആദിത്യ ശോഭയില്‍ ഭൂമി ജ്വലിക്കവേ......
ചുടുകാറ്റില്‍ ഭൂമി ആടവേ.....
ഒരു ഇളം കാറ്റുപോല്‍
ഭൂമിക്കു തണലായിവന്നെത്തി പ്രകാശ സന്ധ്യ
അഴകാല്‍ നെയ്ത പട്ടു നൂല്‍ പോലെ
ഭൂമിക്കു മനോഹര കവാടം പോലെ
ആകാശത്തെ വര്‍ണ വിതാനമാക്കിയ സന്ധ്യ....


അസുരനെ തോല്‍പ്പിച്ച മോഹിനിയെ പോലെ
പകല്‍ വെളിച്ചത്തെ മയക്കിയ സന്ധ്യ....
സൂര്യന്‍ മറയവേ.....തലയെടുപ്പോടെ
യാത്ര പറഞ്ഞയക്കുന്ന സന്ധ്യ!!!
മറയുന്ന സമയത്ത് അമ്പിളി തെളിയുവാന്‍
വഴികാട്ടിയാകും സന്ധ്യ!!!

മറയും മുന്‍പ് ഭൂമിയെ
നൊമ്പരത്തോടെ നിദ്രയിലാഴ്ത്തിയ സന്ധ്യ
വീണ്ടും വാനില്‍ മനോഹര ചിത്രങ്ങള്‍
തെളിയിക്കുമെന്ന്‍ ഭൂമിക്ക് വാക്കുനല്‍കി
പതിയെ പതിയെ മായുന്ന സന്ധ്യ!!!

Monday 17 October 2016

സ്റ്റേറ്റ് ലെവല്‍ ക്വിസ് മത്സരത്തിലേക്ക് യോഗ്യത നേടി മഹ്മൂദിയ്യാ വിദ്യാര്‍ഥികള്‍.......



 
IAME  WHIZZ  ക്വിസ്സ് മത്സരത്തില്‍ മഹ്മൂദിയ്യാ വിദ്യാര്‍ഥികള്‍ക്ക് മൂന്നാം സ്ഥാനം.
IAME യുടെ കീഴിലുള്ള വിവിധ സ്കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ മഹ്മൂദിയ്യാ വിദ്യാര്‍ഥികളും എ ഇ എസ് എരുമപ്പെട്ടിയും തമ്മില്‍ നടന്ന ടൈ ബ്രേക്ക് റൌണ്ടിലാണ് മഹ്മൂദിയ്യാ വിദ്യാര്‍ഥികളായ സഫ. പി.എസ്, ഫാത്തിമ റിയാ നഹ്‍ല എന്നിവരടങ്ങിയ ടീം  വിജയികളായത്. ഒക്ടോബര്‍ 19ന് കാലികറ്റ്  ടവറില്‍ നടക്കുന്ന KUNAL SUVARKAR QUIZ   മാസ്റ്റര്‍ ആയി എത്തുന്ന  സ്റ്റേറ്റ് ലെവല്‍ ക്വിസ് മത്സരത്തിലേക്ക്  ഇവര്‍ യോഗ്യത നേടിയതായി ക്വിസ് മാസ്റ്റര്‍ അറിയിച്ചു.

Tuesday 9 February 2016

ഓര്‍മ്മകളിലേക്ക് ഒരു യാത്ര...........


ഷിംന 

VIII ROSE

 ബസ്സില്‍ നല്ല തിരക്കായിരുന്നു.ഏറെ നേരെത്തെ പരിശ്രമത്തിനു ശേഷം ഒരു സീറ്റ് സംഘടിപ്പിക്കാനായി. എന്ത് കൊണ്ട് ഞാന്‍ ബസ്സ്‌ തെരഞ്ഞെടുത്തു.? ഒരു പക്ഷെ പച്ചയായ മനുഷ്യന്‍റെ ജീവിതം മനസ്സിലാക്കുവാ സാധിക്കുന്നത് ഇതു പോലെയൊരു യാത്രയിലായിരിക്കും. ഞാന്‍ പലരുടെയും മുഖത്ത് മാറി മാറി നോക്കി. ഒരു പരിചയവുമിലാത്ത, താന്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തവരെ താ എന്തിന് ഗൗനിക്കണം എന്ന ഭാവത്തിലുള്ളവരാണ് കൂടുതല്‍ പേരും. വഴിമദ്ധ്യേ ഒരു അമ്മയും കുഞ്ഞും കയറി. പെട്ടെന്ന്‍ എന്‍റെ ശ്രദ്ധ ആ കുട്ടിയിലേക്കായി. എന്തുകൊണ്ടോ ആ കുട്ടി എന്നെ ആകര്‍ഷിച്ചു. കുറേനേരം ഞാന്‍ ആ കുട്ടിയേയും നോക്കിയിരുന്നു. വെളുപ്പിനായിരുന്നു യാത്ര. അത് കൊണ്ട് തന്നെ നല്ല ഉറക്കക്ഷീണവും ഉണ്ട്.

സ്ഥലമെത്തുന്നതിന് പത്ത് മിനിട്ടുമുന്‍പ് എന്നെ വിളിക്കണമെന്ന്‍     കണ്ടക്ടറോട് പറഞ്ഞേല്‍പ്പിച്ച് ഒരു ചെറിയ മയക്കത്തിലേക്ക് ഞാ വീണു.   “ചേട്ടാ ,ചേട്ടാ സ്ഥലമെത്താറായി”. കണ്ടക്ടറുടെ സൗമ്യ ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്.സൗമ്യ ശബ്ദം എന്ന്‍ ഞാൻ പറയുവാൻ കാരണം ആൾ ഒരു ചെറുപ്പക്കാരനായിരുന്നു. എന്‍റെ ഇളയ മകന്‍റെ പ്രായമുണ്ടാകും. ബസ്സ്‌ കവലയില്‍ എത്തിയപ്പോൾ ഞാൻ ഇറങ്ങി. സൂര്യന്‍റെ കിരണങ്ങൾ ഭൂമിയിൽ പതിച്ചുതുടങ്ങിയിട്ടേയുള്ളൂ. ഞാന്‍ പതിയെ നടന്നു. ബാവക്കാടെ കട ദൂരെ നിന്ന്‍ എനിക്ക് കാണാൻ കഴിഞ്ഞു.കട എനിക്ക് പെട്ടെന്ന്‍ മനസ്സിലാകാന്‍ കാരണം "ബാവക്കാസ് കഫെ" എന്ന ബോര്‍ഡ് കുറച്ചു മോടിപിടിപ്പിച്ചുണ്ട്.നാട്ടിലുള്ള സകല കാര്യങ്ങളും -രാഷ്ട്രീയമായിരുന്നു ഞങ്ങളുടെ ചര്‍ച്ചാവിഷയം-ചര്‍ച്ച ചെയ്യാനുള്ള സ്ഥലം ബാവക്കാടെ കടയായിരുന്നു. കടയില്‍ കയറി ഒരു ചായ പറഞ്ഞു. മെലിഞ്ഞ,ഇരുനിറത്തില്‍ തലയില്‍ ഒരുകെട്ടുള്ള രൂപത്തെ എന്‍റെ ഒരു ചെറുപ്പക്കാരനായിരുന്നു ചായ എടുത്തുതന്നത്. കട വിറ്റ്‌ പോയിട്ടുണ്ടാകുമോഎങ്കില്‍ പിന്നെ ആ ബോര്‍ഡ്‌പെട്ടെന്ന്‍ എന്‍റെ കണ്ണുകള്‍ ചുമരിലെ ബാവക്കാടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയില്‍ ഉടക്കി. ഞെട്ടലോടെ ആ സത്യം തിരിച്ചറിയാന്‍ അവിടെ കൂടിയിരിക്കുന്നവരുടെ വാക്കുകളും."വാപ്പാടെ ആണ്ട് അടുക്കാറായില്ലേ മോനേ? "  കണ്ണ്‍ നിറഞ്ഞ് പോയി. ആരും കാണാതെ ഞാന്‍ കണ്ണ് നീര്‍ തുടച്ചു.മുന്നില്‍ വെച്ച ഗ്ലാസില്‍ നിന്നും ചായ മെല്ലെ കുടിച്ചു. ബാവക്കാടെ ചായയുടെ രുചി അതിനില്ലായിരുന്നു.എങ്കിലും കുടിച്ചു. ഞാന്‍ കടക്ക്‌ പുറത്തേക്ക് ഇറങ്ങി. അപ്പോള്‍ സൂര്യന്‍ പൂര്‍ണമായും മറയില്‍ നിന്നും പുറത്ത് വന്നിരുന്നു. പത്ത് വര്‍ഷം കൊണ്ട് എല്ലാം മാറിപ്പോയി.! നാടും നാട്ടുകാരും സ്ഥലങ്ങളും എല്ലാം... ഓലമേഞ്ഞ വീടുകള്‍ക്ക് പകരം രണ്ട് നിലകളുള്ള കെട്ടിടങ്ങള്‍. കായലുകളും തോണിയും ഒന്നും കാണ്മാനില്ല.കുയിലുകളുടെയും കിളികളുടെയും ശബ്ദങ്ങള്‍ കേള്‍ക്കാനില്ല. 



         ആരും എന്നെ അറിഞ്ഞ ഭാവം കാണിക്കുന്നില്ല.അല്ലഅവര്‍ക്ക് എങ്ങിനെ അറിയാനാണ്പത്തുവര്‍ഷം മുന്‍പ് ഈ നാടിനെയും നാട്ടുകാരെയും ഉപേക്ഷിച്ചു പോയ എന്നെ എങ്ങിനെ അവര്‍ തിരിച്ചറിയുംഎന്തിന് അറിഞ്ഞ ഭാവം  കാട്ടണംഉപേക്ഷിച്ചു പോയതല്ല. പറിച്ചു നട്ടതാണ് എന്നെ. എന്‍റെ സ്വന്തം മക്കള്‍! എന്‍റെ കുട്ടിക്കാലമുള്ള അവരുടെ അമ്മയുടെ ഓര്‍മ്മകള്‍ ഉള്ള വീട് വിട്ടുപോകാന്‍ അവര്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. പക്ഷെ എനിക്ക് ..അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 
  എന്‍റെ ലക്ഷ്യത്തിന് അന്ത്യമായി. ഞാന്‍ ആ വീട്ടില്‍ എത്തി. താമസക്കാര്‍ ഉണ്ടെന്ന്‍ തോന്നുന്നു. പക്ഷെ ആരെയും പുറത്ത് കാണുന്നില്ല.ഗേറ്റ് തുറന്ന്‍ ഞാന്‍ അകത്തേക്ക് കയറി.പൂര്‍ണമായും മാറിയിരിക്കുന്നു വീട്. കൊച്ചു മക്കള്‍ക്ക് കളിക്കുവാന്‍ കെട്ടിയ ഊഞ്ഞാല്‍ അവിടെ ഇല്ല. എന്തിന് ആ മാവ് പോലുമില്ല. കുറച്ചു നേരം ആ വീട് ചുറ്റികറങ്ങി.ഓര്‍മ്മകള്‍ മനസ്സിലേക്കാവാഹിച്ചു. ഭയങ്കര ക്ഷീണം. പുറത്ത് കണ്ട്‌ കസേരയില്‍ ഇരുന്നു. പെട്ടെന്ന്‍ ആരോ വാതില്‍ തുറന്നു വന്നു." ആരാ മനസ്സിലായില്ലല്ലോ? "  എന്നൊരു ചോദ്യവും. വഴിമധ്യേ ക്ഷീണം തോന്നിയപ്പോള്‍ അല്പം വെള്ളം കുടിക്കാം എന്ന്‍ കരുതി കയറിയതാണ്. കസേര കണ്ടപ്പോള്‍ ഇരുന്നു. അവര്‍ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി. ഞാന്‍ അവിടെ നിന്നും പതുക്കെ ഇറങ്ങിനടന്നു." വെള്ളം കുടിക്കുന്നില്ലേ? " പിന്നില്‍ നിന്നും അവര്‍ ചോദിച്ചു."വേണ്ട ക്ഷീണം മാറി" ഞാന്‍ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു. അവര്‍ എന്തോ പിറുപിറുക്കുന്നത് കേള്‍ക്കാം.ഓര്‍മ്മകള്‍ പുതുക്കി കൊണ്ട് കണ്ണില്‍ കണ്ട്‌ വഴികളിലൂടെ സഞ്ചരിച്ചു. പക്ഷെ ഞാന്‍ അന്വേഷിച്ച പല മുഖങ്ങളും അവിടെ ഉണ്ടായിരുന്നില്ല.         സമയം ആറു മണി കഴിഞ്ഞു.സൂര്യന്‍ പതിയെ മറയുവാന്‍ തുടങ്ങിയിരിക്കുന്നു. നാടെങ്ങും ഇരുട്ടു പടര്‍ന്നു തുടങ്ങി.തിരിച്ചു പോകുവാനായി ബസ്സ്‌ സ്റ്റോപ്പിലേക്ക് നടന്നു. അധികം വൈകാതെ ബസ്സ്‌ വന്നു നിന്ന്. അധികം തിരക്കില്ലാത്തതിനാല്‍ സീറ്റ് കിട്ടുവാന്‍ താമസമുണ്ടായില്ല. മനസ്സില്‍ ചിതലെരിക്കാതെ കിടക്കുന്ന ഓര്‍മ്മകളെ തൊട്ടുണര്‍ത്താന്‍ ഇനിയും ഒരിക്കല്‍ കൂടി ഈ വഴികളുടെ യാത്ര ചെയ്യണം. സുഖകരമായ ഒരു നൊമ്പരം ബാക്കി വെച്ച് കൊണ്ട് ഞാന്‍ ഒന്ന്‍ മയങ്ങി...............
       

Tuesday 12 January 2016

വിരല്‍തുമ്പുകള്‍ പറയുന്നത്.....

ആദ്യമായെന്‍ വിരല്‍ സ്പര്‍ശിച്ച.....
തെന്തിനെയെന്നനിക്കോര്‍മയില്ല.....
രാവിലോ പകലിലോ പ്രാണന്‍റെ ജനിയിലോ.....
അതെന്തിനെയെന്നനിക്കൊര്‍മയില്ലാ......

രാവിന്‍റെ കൈകളില്‍ താലോലമുറങ്ങുമ്പോഴും....
പകലിന്‍റെ തുള്ളികള്‍ മമ മനസ്സണിയുമ്പോഴും.....
ജാലമാം ഉഡുക്കളെ നോക്കുമ്പോഴും....
കേശങ്ങള്‍ കാറ്റില്‍ പറക്കുമ്പോഴും
ഓര്‍ത്തിടാനൊരുങ്ങുന്നു ഞാന്‍.... 
ആദ്യമാം സ്പര്‍ശത്തെ......

         വിരിയാന്‍ തുടങ്ങുന്ന ബാലസൂര്യനെയോ.....?
         കതിരവനെ നോക്കി പുഞ്ചിരിക്കും സ്വന്തം മലരിനെയോ....?
         അതോ....ഒലീവ് മരങ്ങള്‍ കൊഴിച്ചിടുന്ന
                 ഒലീവിന്‍റെ സ്വന്തം ദലങ്ങളെയോ....?

അല്ല....ഇതൊന്നുമല്ലയെന്ന തിരിച്ചറിവില്‍
ആദ്യമായല്ലയെങ്കിലുംഞാന്‍
മമ ഹ്രദയത്തെ തൊട്ടു കൊണ്ടാരാഞ്ഞു...
തല്‍ക്ഷണം ഹ്രദയം പറഞ്ഞൂ:

"നീയറിയാതെ നിന്നെയോര്‍ത്തിടുന്ന......
 നീ കാണാതെ നിനക്കായ്‌ കരഞ്ഞിടുന്ന.....
 നീ നോക്കുമ്പോഴല്ലാം പുഞ്ചിരിക്കുന്ന......
 എന്നും വാടാതെ വിരിഞ്ഞു നില്‍ക്കുന്ന
 മുല്ലയാം നിന്‍ സ്വന്തം ജനനിയെ........
 അമ്മതന്‍ കവിളിലെ മുത്തമാണ്......
       നിന്‍ പ്രഥമ വിരല്‍സ്പര്‍ശം......."


                                                  സുമയ്യ . എന്‍. ഐ                                                   
                                                      X റോസ്